കൊച്ചി: ആരോഗ്യം, കാർഷകം, പരിസ്ഥിതി, വ്യവസായം തുടങ്ങിയ മേഖലകളിൽ മേക്കർവില്ലേജിന് സമാനമായ സംവിധാനങ്ങൾ ആരംഭിക്കണമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി സഞ്ജയ് ധോത്രെ പറഞ്ഞു. കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സിലെ മേക്കർവില്ലേജ് കാമ്പസ് സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
ബോഷ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, ഭാരത് പെട്രോളിയം, എൻ.പി.ഒ.എൽ, വീഗാർഡ്, ബ്രിങ്ക്, ക്വാൽകോം തുടങ്ങി മേക്കർവില്ലേജിലെ പങ്കാളികളുടെ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി
സംസ്ഥാന ഐ.ടി സെക്രട്ടറി എം. ശിവശങ്കർ, മേക്കർവില്ലേജ് സി.ഇ.ഒ പ്രസാദ് ബാലകൃഷ്ണൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ് എന്നിവരുമായും മന്ത്രി ചർച്ച നടത്തി.