മൂവാറ്റുപുഴ: സ്‌ക്കൂൾ കുട്ടികൾക്കായി ശിശുദിനത്തിൽ മൂവാറ്റുപുഴ മേള ഫൈൻ ആർട്ട്‌സ് സൊസൈറ്റി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. തുടർച്ചയായ പതിമ്മൂന്നാമത് വർഷമാണ് മേള ശിശുദിനത്തിൽ ചിത്രരചനാ മത്സരം നടത്തുന്നത്. അഞ്ച് വിഭാഗങ്ങളിലായി നാനൂറിലേറെ കുട്ടികൾ പങ്കെടുത്ത ചിത്രരചനാ മത്സരം മേള പ്രസിഡന്റ് മോഹൻദാസ് എസ്. ഉദ്ഘാടനം ചെയ്തു. വിവിധ സ്‌ക്കൂളുകളിൽ നിന്നായി ഭിന്നശേഷിക്കാരായ കുട്ടികളും പങ്കെടുത്തത് ശ്രദ്ധേയമായി. സെക്രട്ടറി പി. എം. ഏലിയാസ്, ട്രഷറാർ സുർജിത് എസ്‌തോസ്, ജോയിന്റ് സെക്രട്ടറി അഡ്വ. അജിത് എം. എസ് എന്നിവർ സന്നിഹിതരായിരുന്നു.
മേക്കടമ്പ് എം.ഐ.എൻ. പബ്ലിക് സ്‌കൂളിലെ ശിശുദിനാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പാൾ ബീനാജോൺ, ചെയർമാൻ ഫാ. ബാബു ഏലിയാസ്, വൈസ് പ്രിൻസിപ്പൽ ഫാ. ജോർജ്ജ്കുട്ടി ചാക്കോ, ഫാ. റിജോ നിരപ്പുകണ്ടം, ട്രസ്റ്റിമായ തങ്കച്ചൻ എം.റ്റി., ബിജു കുര്യാക്കോസ്, ട്രഷറാർ റോയി എം.റ്റി., സെക്രട്ടറി എൻ.റ്റി. പൗലോസ്, പി.റ്റി.എ. പ്രസിഡൻറ് അനിൽ എന്നിവർ പ്രസംഗിച്ചു.
മുളവൂർ എം എസ് എം സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ശിശുദിന റാലി സംഘടിപ്പിച്ചു.സ്‌കൂളിൽ നിന്ന് ആരംഭിച്ച റാലി മാനേജർ എം എം അലി ഉODഘാടനം ചെയ്തു. അദ്ധ്യാപിക ഇ എം സൽമത്ത് ശിശുദിന സന്ദേശം നൽകി. ശിശുദിനത്തോട് അനുബന്ധിച്ച് പ്രസംഗ മൽസരം, പതിപ്പ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തി. ചിത്രരചന കലാകാരനായ സുനിൽ പൊന്നിരിക്കലിനെ കുട്ടികൾ സന്ദർശിക്കുകയും അദ്ദേഹവുമായി വ്യദ്യാർത്ഥികൾ സംവദിക്കുകയും ചെയ്തു.