പറവൂർ : ഗ്രീൻ കേരള പദ്ധതിയുടെ ഭാഗമായി പറവൂർ മരിയ തെരേസ പബ്ളിക് സ്കൂളിൽ പ്ളാസ്റ്റിക് എന്ന വിപത്തിനെതിരെ കുട്ടികളിൽ ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു. ശുചിത്വമിഷൻ ജില്ലാ അസി. കോ ഓഡിനേറ്റർ സി.കെ. മോഹനൻ ക്ളാസെടുത്തു. പ്രിൻസിപ്പൽ സിസ്റ്റർ പ്രിയ, മാനേജർ സിസ്റ്റർ ആന്റോണിയോ, പി.ടി.എ പ്രസിഡന്റ് ജോൺ മിൽട്ടൺ, ജെയ്സൺ, ജിഷ, ശ്രീദേവി, എം.ടി. ബൈജു എന്നിവർ സംസാരിച്ചു. പ്ളാസ്റ്റിക് ഉപയോഗം കുറക്കാൻ കുട്ടികൾക്ക് തുണിസഞ്ചികൾ നൽകി. ശിശുദിനത്തോടനുബന്ധിച്ച് ജവഹർലാൽ നെഹ്റുവിന്റെ ആദർശങ്ങൾ പ്രചരിപ്പിക്കുന്നതിന് നഗരത്തിൽ കുട്ടികൾ റാലി നടത്തി.