കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിൽ നിന്ന് വിവിധ സാമൂഹ്യ സുരക്ഷ പെൻഷനുകൾ വാങ്ങി വരുന്ന ഗുണഭോക്താക്കൾ 18 മുതൽ 30 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോ മെട്രിക്ക് മസ്​റ്ററിംഗ് നടത്തണം. കിടപ്പുരോഗികളുടെ വിവരം പഞ്ചായത്ത് ഓഫീസിൽ അറിയിക്കണം. മസ്​റ്ററിംഗ് നടത്താത്തവർക്ക് അടുത്ത ഗഡു മുതൽ പെൻഷൻ അനുവദിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.