കൊച്ചി: ദേശീയ ഭക്ഷ്യഭദ്രതാനിയമം സംബന്ധിച്ച് 17ന് എറണാകുളം പ്രസ് ക്ലബിൽ മാദ്ധ്യമ ശില്പശാല നടത്തും. രാവിലെ 9 ന് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യവകുപ്പിൽ നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം അഡ്വ.ബി. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. കേരള മീഡിയ അക്കാഡമി സെക്രട്ടറി ചന്ദ്രഹാസൻ വടുതലയെ ആദരിക്കും.