തൃക്കാക്കര: അംഗീകാരങ്ങളുടെ നിറവിലാണ് മാമ്പളളിപ്പറമ്പിലെ പ്രാഥമികാരോഗ്യ കേന്ദ്രം.തൃക്കാക്കര നഗരസഭയിലെ നാല്പത്തി രണ്ടാം ഡിവിഷനായ മാമ്പളളിപ്പറമ്പിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിനാണ് കേരള- കേന്ദ്ര സർക്കാരുകളുടെ അവാർഡ്.കേരള സർക്കാരിന്റെ കേരള അക്രഡിറ്റേഷൻ സ്റ്റാൻഡ് ഫോർ ഹോസ്പിറ്റൽ അവാർഡും,കേന്ദ്ര കുടുംബ ക്ഷേമ മന്ത്രലയത്തിന്റെ കായകല്പ അവാർഡും കരസ്ഥമാക്കിയത്.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കേരള ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ നിന്നും ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ.ഉഷാ ദേവി,വാർഡ് കൗൺസിലർ ആന്റണി പരവര,ഡോ.ദൃശ്യ മറ്റു ജീവനക്കാരും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.രാവിലെ 7ന് ബ്ലഡ് ടെസ്റ്റോടെ പ്രവർത്തനമാരംഭിക്കും .പത്തുമണിമുതൽ 12.30 വരെ ഒ.പി സംവിധാനവും,തിങ്കൾ ബുധൻ ദിവസങ്ങളിൽ കുട്ടികളുടെ പ്രതിരോധ കുത്തിവയ്പുകളും,അന്നേ ദിവസം പീഡിയാട്രിക് ഡോക്ടറുടെ സേവനവും ഒരുക്കിയിട്ടുണ്ട്.
വ്യാഴാഴ്ച എൽ.സി.ഡി ക്ലിനിക്കും,മാസത്തിൽ ആദ്യ വെള്ളിയാഴ്ച മെന്റൽ ഹെൽത്ത് ക്ലിനിക്കും,മാസത്തിൽ രണ്ടാമത്തെ ചൊവ്വാഴ്ചയും,മൂന്നാമത്തെ ശനിയാഴ്ചയും ഓഫ്‍താൽമോളജിസ്റ്റ് ഉൾപ്പടെ സേവനങ്ങൾ ലഭ്യമാണ്. 23 ആശാവർക്കർമാരും,പാലിയേറ്റിവ് കെയർ സംവിധാനവും ജനങ്ങൾക്ക് ആശ്വാസം പകരുന്നുണ്ട്