cbsc
സി.ബി.എസ്ഇ സംസ്ഥാന കലോത്സവത്തിന്റെ ഉദ്‌ഘാടനം വാഴക്കുളം കാർമൽ സി. എം. ഐ പബ്ലിക് സ്‌കൂളിൽ ചലച്ചിത്രതാരം മനോജ് കെ ജയൻ ഉദ്‌ഘാടനം ചെയ്യുന്നു. എബ്രഹാം തോമസ്, കെ.എം. ഹാരിസ്, ടി.പി.എം. ഇബ്രാഹിംഖാൻ, ഡോ. കെ.സി.സണ്ണി, ഫാ. ഡോ. സിജൻ പോൾ ഊന്നുകല്ലേൽ , ഡോളി കുര്യാക്കോസ്, ജോസി ജോളി, എൻ.ജെ. ജോർജ്ജ്, ജോസ് പെരുമ്പിള്ളിക്കുന്നേൽ തുടങ്ങിയവർ സമീപം

വാഴക്കുളം: സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിന് വാഴക്കുളം കാർമ്മൽ സി.എം.ഐ പബ്ലിക് സ്‌കൂളിൽ തുടക്കമായി. ഉദ്‌ഘാടനചടങ്ങിനോട് അനുബന്ധിച്ച് നടന്ന സമ്മേളനം നുവാൽസ് വൈസ് ചാൻസലർ പ്രൊഫ.ഡോ.കെ.സി. സണ്ണി ഉദ്‌ഘാടനം ചെയ്തു. കലോത്സവ മേളയുടെ ഉദ്‌ഘാടനം ചലച്ചിത്രതാരം മനോജ് കെ ജയൻ നിർവഹിച്ചു. കലയ്ക്ക് ഒരു മതവും സിലബസും മാത്രമേ ഉള്ളുവെന്നും അത് ദൈവികമാണെന്നും അദ്ദേഹം പറഞ്ഞു. കേരള സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ടി.പി.എം ഇബ്രാഹിംഖാൻ അദ്ധ്യക്ഷത വഹിച്ചു. കാർമ്മൽ സി.എം.ഐ സ്‌കൂൾ പ്രിൻസിപ്പൽ റവ. ഡോ. സിജൻ പോൾ ഊന്നുകല്ലേൽ, മാനേജർ ഫാ. ജോർജ്ജ് തടത്തിൽ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി, മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.ജെ. ജോർജ്ജ്, പൈനാപ്പിൾ മെർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, മാനേജ്‌മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.എസ്. രാമചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു... കേരളത്തിലെ 1400 സി.ബി.എസ്.ഇ. സ്‌കൂളുകളിൽ നിന്നായി എണ്ണായിരത്തോളം മത്സാരാർത്ഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. 21 സ്റ്റേജുകളിലായി അഞ്ച് കാറ്റഗറികളിലായി 144 ഇനം മത്സരങ്ങളാണ് നടത്തുന്നത്. 21 സ്റ്റേജുകളിലായി 144 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. കാർമൽ പബ്ലിക് സ്‌കൂളിന് പുറമെ ഇൻഫന്റ് ജീസസ് ഹയർ സെക്കൻഡറി സ്‌കൂൾ, ചാവറ ഇന്റർനാഷണൽ അക്കാദമി എന്നിവിടങ്ങളിലാണ് മത്സര വേദികൾ ക്രമീകരിച്ചിരിക്കുന്നത്.