കൊച്ചി: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിശുദിന റാലി കുരുന്നുകൾ വർണാഭമാക്കി. രാവിലെ എട്ടിന് എറണാകുളം രാജേന്ദ്രമൈതാനത്ത് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ.ചന്ദ്രശേഖരൻ നായർ റാലി ഫ്‌ളാഗ് ഒഫ് ചെയ്തു . ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള നൂറ് കണക്കിന് കുട്ടികൾ അണിനിരന്നു. റാലി ഡർബാൾ ഹാൾ ഗ്രൗണ്ടിൽ സമാപിച്ചു.

കുട്ടികളുടെ പ്രധാനമന്ത്രി എറണാകുളം സെന്റ് ആന്റണീസ് എച്ച്. എസ്. എസ് മൂന്നാം ക്ലാസ് വിദ്യാർത്ഥിനി നേഹ സി.എൽ ശിശുദിനസന്ദേശം നൽകി. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ശിശുദിന റാലിയിൽ ആകർഷകമായി പങ്കെടുത്ത സ്‌കൂളുകൾക്കുള്ള പ്രത്യേക സമ്മാനത്തിന് സെന്റ് തെരേസാസ് എൽ.പി.സ്‌കൂൾ, എറണാകുളം ഗവ. എൽ.പി സ്‌കൂൾ എന്നിവർ അർഹരായി. മികച്ച ബാൻഡ് സെറ്റിന് സെന്റ് ആന്റണീസ് എച്ച്.എസ്സും അർഹരായി.

കുട്ടികളുടെ സ്പീക്കർ സെന്റ് തെരേസാസ് എച്ച്.എസ് വിദ്യാർത്ഥി റോസിക മേരി അദ്ധ്യക്ഷത വഹിച്ചു. ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് അഡ്വ. കെ.എസ്. അരുൺകുമാർ, സെക്രട്ടറി സുനിൽ ഹരീന്ദ്രൻ, ട്രഷറർ ഡി. സലിംകുമാർ, ബെറ്റി ജോസഫ് , ജി.സി.ഡി.എ ചെയർമാൻ വി.സലിം തുടങ്ങിയവർ പങ്കെടുത്തു.