ആലുവ: എസ്.എൻ.ഡി.പി. യോഗം വക എടയപ്പുറം കോലോട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം സർപ്പബലി നടക്കും. ആമേടമംഗലം വിഷ്ണു നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്രം തന്ത്രി പുരുഷൻ ആമ്പല്ലൂർ, മേൽശാന്തി ബിബിൻ രാജ് വാമനശർമ്മ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സർപ്പബലി. തുടർന്ന് അന്നദാനവും പ്രസാദവിതരണവും.