വൈപ്പിൻ : ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 230 പോയിന്റോടെ ചെറായി സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ് കിരീടം നേടി. 127 പോയിന്റോടെ കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻസാണ് രണ്ടാം സ്ഥാനത്ത്. ഹൈസ്‌കൂൾ വിഭാഗത്തിൽ 196 പോയിന്റോടെ എടവനക്കാട് എച്ച്. ഐ എച്ച്.എസ് ഒന്നാംസ്ഥാനവും 150 പോയിന്റോടെ കുഴുപ്പിള്ളി സെന്റ അഗസ്റ്റിൻസ് രണ്ടാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ എടവനക്കാട് എച്ച്.ഐ എച്ച്.എസ് ( 80 ), കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻസ് (70), എൽ.പി വിഭാഗത്തിൽ എടവനക്കാട് എസ്.പി സഭ (65 ), ഞാറക്കൽ സെന്റ മേരീസ് ( 58) പോയിന്റോടെ മുന്നിലെത്തി.
സംസ്‌കൃതോൽസവം ഹൈസ്‌കൂൾ വിഭാഗത്തിൽ ചെറായി രാമവർമ്മ (70), ചെറായി സഹോദരൻ മെമ്മോറിയൽ ( 62 ), യു പി വിഭാഗത്തിൽ കർത്തേടം എസ് എച്ച് ( 74 ), ഞാറക്കൽ സെന്റ് മേരീസ് (69) പോയിന്റോടെ മുന്നിലെത്തി. അറബിക് മത്സരങ്ങളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ എടവനക്കാട് എച്ച്.ഐ 95 ഉം എടവനക്കാട് എസ്.ഡി.പി.വൈ 59 ഉം യു.പിയിൽ എടവനക്കാട് എച്ച്.ഐ 63 ഉം എടവനക്കാട് എസ്.ഡി.പി.വൈ 61ഉം പോയിന്റുകൾ നേടി. എൽ.പിയിൽ ചെറായി രാമവർമ്മ, എടവനക്കാട് എസ് പി സഭ എന്നീ സ്‌കൂളുകൾ 45 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടു. കലോത്സവ സമാപന സമ്മേളനം സിനിമ സംവിധായകൻ ജിബു ജേക്കബ് ഉദ്ഘാടനം ചെയ്തു.