മുളന്തുരുത്തി: തൃപ്പൂണിത്തുറ ഉപജില്ല സ്‌കൂൾ കലോത്സവത്തിൽ ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ ഓവറോൾ കിരീടം നേടി.തുടർച്ചയായ 13 മത്തെ വർഷമാണ് സ്‌കൂൾ ഉപജില്ലയിൽ ചാമ്പ്യൻമാർ ആകുന്നത്.
718 പോയിന്റ് നേടിയ സ്‌കൂൾ ഹയർ സെക്കൻഡറി ഹൈസ്‌കൂൾ വിഭാഗങ്ങളിൽ ചാമ്പ്യൻമാരായ സ്‌കൂൾ എൽ പി, യുപി സംസ്‌കൃത കലോത്സവത്തിലും മികച്ച പ്രകടനം നടത്തി. യുപി ജനറൽ വിഭാഗത്തിൻ 72, ഹൈസ്‌കൂൾ ജനറൽ വിഭാഗത്തിൽ 214,ഹയർ സെക്കൻഡറി 271,യു പി സംസ്‌കൃത വിഭാഗത്തിൽ 75 ,ഹയർ സെക്കൻഡറി സംസ്‌കൃത വിഭാഗത്തിൽ 86 പോയന്റും സ്‌കൂൾ കരസ്ഥമാക്കി.ഹയർ സെക്കൻഡറി വിഭാഗത്തിൽ മുളന്തുരുത്തി ഗവ ഹയർ സെക്കൻഡറി സകൂൾ, യുപി ജനറൽ വിഭാഗത്തിൽ ആമ്പല്ലൂർ സെന്റ് ഫ്രാൻസിന് സ്‌കൂളും രണ്ടാം സ്ഥാനം നേടി.ഓവറോൾ ചാമ്പ്യൻഷിപ്പിനുള്ള ട്രോഫി കുസാറ്റ് പ്രൊ വൈസ് ചാൻസലർ ഡോ പി ജി ശങ്കരനിൽ നിന്ന് സ്‌കൂൾ പ്രിൻസിപ്പൽ ഇ ജി ബാബുവും അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഏറ്റ് വാങ്ങി