മൂവാറ്റുപുഴ: പുഴയോരം റസിഡൻസ് അസോസിയേഷന്റേയും , കുടുംബ ശ്രീകളുടേയും ,സി.എസ്.ഐ കാർമ്മൽ പ്രൊവിൻസിന്റേയും ഗോഗ്രീൻ പ്രൊജക്ടിന്റേയും സംയുക്താഭിമുഖ്യത്തിൽ ജെെവ പച്ചക്കറി കൃഷി പഠന ശിബിരം 18ന് ഉച്ചകഴിഞ്ഞ് 2 ന് മൂവാറ്റുപുഴ കാർമ്മൽ പ്രൊവിൻഷ്യാൾസ് ഹൗസ് ഹാളിൽ നഗരസഭ ചെയർപേഴ്സൺ ഉഷശശിധരൻ ഉദ്ഘാടനം ചെയ്യും. സി.എം.ഐ പ്രൊവിൻഷ്യാൾ റവ.ഫാ.പോൾ പറക്കോട്ടിൽ അദ്ധ്യക്ഷത വഹിക്കും. ഗോഗ്രീൻ പ്രൊജക്ട് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഫാ.ഡോ.മാത്യു മഞ്ഞക്കുന്നേൽ സ്വാഗതം പറയും. നഗരസഭ കൗൺസിലർ കെ.ജെ. സേവ്യർ പച്ചക്കറി തെെകളുടെ വിതരണോദ്ഘാടനവും, പുഴയോരം റസ്ഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി. വി. ജോസ് ജെെവ വളങ്ങളുടെ വിതരണോദ്ഘാടനവും നിർവഹിക്കും. മൂവാറ്റുപുഴ കൃഷി ഓഫീസർ രമാദേവി പദ്ധതി വിശദീകരണം നടത്തും. ജെെവകൃഷിയുടെ രീതി ശാസ്ത്രത്തെ കുറിച്ച് നാഷണൽ എൻവയോറൺമെന്റ് ഡയറക്ടർ വി. എസ് വേണുഗോപാൽ പ്രഭാഷണം നടത്തും. വെെകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം ഫാ. ജോയി അറമ്പൻകുടി ഉദ്ഘാടനം ചെയ്യും. പഠന ശിബിരത്തിൽ പരിശീലനം ലഭിക്കുന്ന അർഹരായ കുടുംബങ്ങൾക്ക് ജെെവ പച്ചക്കറി കൃഷിക്കുള്ള സഹായം ഗോഗ്രീൻ പൊജക്ട് നൽകുന്നതാണെന്ന് പ്രൊജക്ട് ഓഫീസർ അറിയിച്ചു.