കൊച്ചി: കൊച്ചിക്കാർക്ക് വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം വാഗ്ദാനം ചെയ്തുകൊണ്ട് ഇടപ്പള്ളി അൽ-അമീൻ പബ്ളിക് സ്കൂൾ വിദ്യാർത്ഥികൾ ഇന്ന് ഷോപ്പിംഗ് മേള സംഘടിപ്പിക്കും. ഹാൻഡ്മെയ്ഡ്, ഓർഗാനിക് ഉത്പന്നങ്ങൾക്ക് പ്രാധാന്യം നൽകി ബ്രാൻഡുകളുടേതടക്കം നൂറോളം സ്റ്രാളുകളാണൊരുക്കുന്നത്. അർഹരായ അനദ്ധ്യാപക ജീനക്കാരുടെ ഭവനനിർമ്മാണവും മറ്റ് ക്ഷേമപ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണവുമാണ് സംരംഭത്തിന്റെ ലക്ഷ്യം. മെഗാഭക്ഷ്യ മേള, മുഴുവൻ സമയ എന്റർടെയിന്റ്മെന്റ് ഹബ്, കലാപരിപാടികൾ, സെലിബ്രിറ്റി ഷോ ഇവയൊക്കെ ഉണ്ടായിരിക്കും. രാവിലെ 10ന് തുടങ്ങുന്ന മേള രാത്രി 10 വരെ തുടരും. പാർക്കിംഗ് സൗകര്യവുമുണ്ട്.