കൂത്താട്ടുകുളം: സഹകരണ വാരാഘോഷത്തിന്റെ മൂവാറ്റുപുഴ താലൂക്ക് തല ഉദ്ഘാടനം മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് രണ്ട് മണിക്ക് കൂത്താട്ടുകുളം കെ.ടി .ജേക്കബ് മെമ്മോറിയൽ ടൗൺഹാളിൽ ചേരും. പിറവം എം.എൽ.എ അഡ്വ.അനൂപ് ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പരിപാടിയിൽ മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം ഉദ്ഘാടനം നിർവഹിക്കും.മുൻ എം.എൽ.എ മാരായ ഗോപി കോട്ടമുറിക്കൽ, ബാബുപോൾ എന്നിവർ പങ്കെടുക്കും.