ഇലഞ്ഞി: ഇലഞ്ഞി ഗ്രാമപഞ്ചായത്തിലെ അജൈവമാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ഹരിത കർമ്മ സേന രൂപകരിച്ചു. അജൈവ മാലിന്യങ്ങൾ (പ്ലാസ്റ്റിക് കവറുകൾ) മണ്ണോ മറ്റ് തരത്തിലുള്ള അഴുക്കുകളോ പറ്റാതെ വൃത്തിയാക്കി ഉണക്കി സൂക്ഷിക്കേണ്ടതും ഇങ്ങനെ സൂക്ഷിക്കുന്ന അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഹരിതകർമ്മ സേന വീടുകൾ, സ്ഥാപനങ്ങൾ സന്ദർശിച്ച് ശേഖരിക്കും. മാസത്തിൽ ഒരിക്കൽ ഇപ്രകാരം ശേഖരിച്ചുവച്ചിട്ടുള്ള അജൈവ മാലിന്യങ്ങൾ ഭവനങ്ങളിൽ നിന്ന് ശേഖരിക്കുന്നതിന് വീടൊന്നിന് 30 രൂപയും സ്ഥാപനങ്ങൾക്ക് 50 രൂപയും ഫീസ് നൽകേണ്ടതാണ്.