കോലഞ്ചേരി: ഓർത്തഡോക്സ് സഭയ്ക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ മേഖലാ പ്രതിഷേധയോഗവും റാലിയും നാളെ 3 ന് കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ നടക്കും. ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ഡോ. മാത്യൂസ് മാർ സേവേറിയോസ് അദ്ധ്യക്ഷത വഹിക്കും. ഡോ. കെ. എസ്. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. സഭയിലെ മെത്രാപ്പൊലീത്തമാരായ ഡോ. തോമസ് മാർ അത്താനാസിയോസ്, ഡോ. യാക്കോബ് മാർ ഐറേനിയോസ്, യൂഹാനോൻ മാർ പോളിക്കാർപ്പസ്, യൂഹാനോൻ മാർ മിലിത്തിയോസ്, വീണാ ജോർജ് എം.എൽ.എ, വൈദിക ട്രസ്​റ്റി ഫാ. ഡോ. എം. ഒ. ജോൺ, സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ തുടങ്ങിയവർ സംസാരിക്കും.