കാലടി: ഭൂമിക്കാരൻ സാംസ്കാരിക സൗഹൃദ പത്രികയുടെ പ്രൊഫ. മീരാക്കുട്ടി സ്മാരക ഭൂമിക്കാരൻ സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2014- 19ൽ പ്രസിദ്ധീകരിച്ച കൃതികളുടെ ആദ്യ പതിപ്പിന്റെ മൂന്ന് കോപ്പികൾ ഡിസംബർ 31 ന് മുമ്പായി ജേപ്പി ശ്രീകല, ഭൂമിക്കാരൻ, കാലടി.പി.ഒ. 683574 എന്ന വിലാസത്തിൽ അയക്കണം.

11111 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. ഫോൺ: 9446706011.