തൃക്കാക്കര: തൊഴിൽ പരിശീലകർക്കായി കുടുംബശ്രീ നടത്തിയ നൈപുണ്യ മത്സരം ടാലന്റോ 2019 സമാപിച്ചു. കുടുംബശ്രീ വഴി നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യയ ഗ്രാമീൺ കൗശൽ യോജന പദ്ധതിയിൽ തൊഴിൽ പരിശീലകരായവർക്ക് വേണ്ടിയാണ് ദ്വിദിന മത്സരം നടത്തിയത് .മത്സരങ്ങളുടെ ഉദ്ഘാടനം അസി.കളക്ടർ എം.എസ്.മാധവിക്കുട്ടി നിർവഹിച്ചു. കുടുംബശ്രീക്ക് കീഴിലുള്ള ജില്ലയിലെ 25 തൊഴിൽ പരിശീലന ഏജൻസികളിൽ നിന്നായി മുന്നൂറോളം പേരാണ് മത്സരങ്ങളിൽ പങ്കെടുത്തത്. ആദ്യ ദിനം നടന്ന മേസൺ മത്സരത്തിൽ 6 ടീമുകളിലായി 35 പേർ പങ്കെടുത്തു. രണ്ടാം ദിവസം ടൈപ്പിംഗ് വൈഭവം, ഇംഗ്ലീഷ് നൈപുണ്യം, മോക്ക് ഇന്റർവ്യൂ എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്. സമാപന സമ്മേളനം കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി.പി ഗീവർഗീസ് ഉദ്ഘാടനം ചെയ്തു. അസി. കോർഡിനേറ്റർമാരായ കെ.വിജയം, കെ.ആർ.രാഗേഷ്, എസ്.രഞ്ജിനി, ടി.എം.റെജീന, ഡി.ഡി.യു.ജി.കെ.വൈ. ജില്ലാ പ്രോഗ്രാം മാനേജർ എൻ.അജേഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.