ആലുവ: 46-ാമത് പ്രൊഫ. എം.കെ.എ മെമ്മോറിയൽ സ്റ്റാലിയൻസ് ബാലമേള 23ന് സമാപിക്കും. കഴിഞ്ഞ 11 മുതലാണ് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലായി സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള കലാമേള ആരംഭിച്ചത്. 18 മുതൽ 20വരെ എഫ്.ബി.ഒ.എ ഹാളിൽ വിവിധ മത്സരങ്ങൾ നടക്കും. 23ന് മുനിസിപ്പൽ ടൗൺഹാളിൽ സിനിമാറ്റിക് ഡാൻസ് മത്സരം. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ തുടരുന്നു. ഫോൺ: 8547077353.