മൂവാറ്റുപുഴ: കഴിഞ്ഞ ദിവസം നിര്യാതനായ സി.പി.ഐ മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺ സൗത്ത് ലോക്കൽ സെക്രട്ടറിയും മൂവാറ്റുപുഴയിലെ രാഷ്ട്രീയ സാമൂഹികരംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന കാനം വിജയൻ അനുസ്മരണം ഇന്ന് നടക്കും. വൈകിട്ട് അഞ്ചിന് മൂവാറ്റുപുഴ ഐ.എം.എ ഹാളിൽ സി.പി.ഐ മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.