കോതമംഗലം: കേരളകൗമുദി പാലമറ്റം ഏജന്റായി അഞ്ച് പതിറ്റാണ്ടിലേറെ പ്രവർത്തിച്ചുവന്ന പാലമറ്റം കുന്നത്ത് കെ.ആർ. ശങ്കു (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി പാലമറ്റം ശാഖായോഗം സെക്രട്ടറി, കീരംപാറ സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ, പാലമറ്റം ശിവക്ഷേത്രം പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : മീനങ്ങാടി നെടുംപുറത്ത് ഗൗരി. മക്കൾ : സുഗുണൻ (റിപ്പോർട്ടർ, മലയാള മനോരമ, കോതമംഗലം), സുജാത, പരേതനായ രാജൻ. മരുമക്കൾ : മാറാടി പാലക്കുഴി സജുമോൾ, തട്ടേക്കാട് കാടായത്ത് കെ.കെ. ബിജുകുമാർ (ആധാരം എഴുത്ത്, കോതമംഗലം), കല അയ്യമ്പിള്ളി ഇടവന കുടുംബാംഗം.