ആലുവ: റെയിൽവേ സ്റ്റേഷനു സമീപംവെച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ രണ്ട് പേരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി നിസാർ, ആലുവ തിരുവാല്ലൂർ സ്വദേശി സ്വാമിനാഥൻ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെയാണ് സംഭവം. കള്ള് ഷാപ്പിലേക്ക് പോയ ഒരാളെ തടഞ്ഞുനിർത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി 1000 രൂപ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ആലുവ പൊലീസ് നടത്തിയ തെരച്ചിലിലാണ് പ്രതികൾ പിടിയിലായത്. നിസാറിനെതിരെ ആലുവ സ്റ്റേഷനിൽ കഞ്ചാവ് കേസും നിലവിലുണ്ടെന്ന് എസ്.ഐ സാംസൺ പറഞ്ഞു.