sp
ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന നേത്രപരിശോധനാക്യാമ്പ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി റൂറൽ ജില്ലാ പൊലീസ് സംഘടിപ്പിച്ച നേത്ര പരിശോധനാ ക്യാമ്പ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. ഡോ. ഷീന ലിസ് മണി ക്ലാസെടുത്തു. ഡോ. ടോണി ഫെർണാണ്ടസ്, ഡിവൈ.എസ്.പിമാരായ ജി. വേണു, എം.ആർ. മധുബാബു, റെജി എബ്രഹാം.പി, ആലുവ ഈസ്റ്റ് എസ്.ഐ ഇ.എസ്. സാംസൺ, ജെ. ഷാജിമോൻ, ഇ.കെ. അബ്ദുൾജബ്ബാർ എന്നിവർ സംസാരിച്ചു.