ആലുവ: കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ചൈൽഡ് പ്രൊട്ടക്ട് ടീം കേരളയുടെ ആലുവ മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന വനിതാ ചെയർപേഴ്‌സൺ പ്രസന്നാ സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്റ് രാജാജി രാജഗോപാൽ, സെക്രട്ടറി ജെ.പി. അനൂപ്, സംസ്ഥാന സമിതിഅംഗം മനോജ് തൃപ്പൂണിത്തുറ എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റായി ഫാ. ഷിന്റോ ചാലിനെയും സെകട്ടറിയായി കെ.പി. രാജനെയും ഖജാൻജിയായി ദിനേഷ് വർമ്മയെയും തിരഞ്ഞെടുത്തു.