അങ്കമാലി : അങ്കമാലി - മഞ്ഞപ്ര റോഡ് സഞ്ചാരയോഗ്യമാക്കുക, എം.എൽ.എയുടെ കുറ്റകരമായ അനാസ്ഥ അവസാനിപ്പിക്കുക, അനുവദിച്ച 15 കോടി ലാപ്സാക്കാതിരിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൽ.ഡി.എഫ് തുറവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടസത്യാഗ്രഹം സമരം നടത്തി. തുറവുർകവലയിൽ നടന്ന സമരം അഡ്വ.ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്‌തു. എൽ.ഡി.എഫ് തുറവൂർ പഞ്ചായത്ത് കൺവീനർ കെ.സി. ജോസ് അദ്ധ്യക്ഷത വഹിച്ചു. അനിൽ കാഞ്ഞിലി, സി.ബി. രാജൻ, അഡ്വ.കെ.കെ. ഷിബു, മാത്യൂസ് കോലഞ്ചേരി, കെ.വൈ. വർഗീസ്, കെ.പി. രാജൻ എന്നിവർ പ്രസംഗിച്ചു.