ആലുവ: 87-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി എൽ.പി, യു.പി, എച്ച്.എസ്, പ്ലസ് ടു, കോളേജ് പൊതുവിഭാഗങ്ങൾക്കായി സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കും. പ്രസംഗം, പദ്യംചൊല്ലൽ, ഉപന്യാസ രചന, ശ്രീനാരായണ ക്വിസ്, ആത്മോപദേശ ശതകം, ശിവശതക ആലാപനം എന്നീ ഇനങ്ങളിലാണ് മത്സരം. 30, ഡിസംബർ ഒന്ന് തീയതികളിലായി പ്രാഥമിക മത്സരങ്ങൾ നടക്കും. ആലുവ അദ്വൈതാശ്രമത്തിൽ രജിസ്ട്രേഷൻ ആരംഭിച്ചു. ഫോൺ: 0484 2622845.