edufest
ഫിഷറീസ് വകുപ്പ് ചെറായി എസ്.എം.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച എഡ്യൂഫെസ്റ്റ് 2019 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോഷി ഉദ്ഘാടനം ചെയ്യുന്നു.

വൈപ്പിൻ: മത്സ്യമേഖലയിൽ നിന്നു വരുന്ന വിദ്യാർത്ഥികൾക്ക് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പരിശീലന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ചെറായി സഹോദരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോഷി ഉദ്ഘാടനം ചെയ്തു. കെ.എൻ. ഷിബു അദ്ധ്യക്ഷത വഹിച്ചു. ലീന തോമസ്, അയ്യമ്പിള്ളി ഭാസ്‌കരൻ, എ.എൻ. ഉണ്ണിക്കൃഷ്ണൻ, ഇ.കെ. ഭാഗ്യനാഥൻ, പ്രദീപ് ശോണ, സി.കെ. ഗീത, കെ.പി. ഫ്രാൻസിസ്, കെ.കെ. കപിൽ എന്നിവർ സംസാരിച്ചു.