ആലുവ: ബി.എസ്.എൻ.എൽ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി ആലുവ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ പ്രതിഷേധച്ചങ്ങല സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ് ചാലക്കുടി ലോക്‌സഭ പ്രസിഡന്റ് പി.ബി. സുനീർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്. മുഹമ്മദ് ഷെഫീക്ക് അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സെക്രട്ടറി ജെബി മേത്തർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബാബു പുത്തനങ്ങാടി, പി.എൻ. ഉണ്ണിക്കൃഷ്ണൻ, യു.ഡി.എഫ് മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ എന്നിവർ സംസാരിച്ചു.
കെ.കെ. ജമാൽ, ഫാസിൽ ഹുസൈൻ, ലിന്റോ പി ആന്റു, ഹസീം ഖാലിദ്, പി.എച്ച് അസ്ലം, എ.എ. അജ്മൽ, എം.എ.കെ. നജീബ്, രാജേഷ് പുത്തനങ്ങാടി, മനു മൈക്കിൾ, എം.എ. ഹാരിസ്, സിറാജ് ചേനക്കര, രഞ്ജു ദേവസി, വിനോദ് ജോസ്, സോണി സെബാസ്റ്റ്യൻ, രമേശ് കുമാർ, സിദ്ദിഖ് ഹമീദ്, എം.എസ് സനു, ഇജാസ് എം.എ, ജയദേവൻ, അൽ അമീൻ, പി.എ. ഹാരിസ്, ജി. മാധവൻകുട്ടി, രാജു കുംബ്‌ളാൻ, ആർ. രഹൻരാജ്, ലളിത ഗണേഷ്, ബാബു കൊല്ലംപറമ്പിൽ, ദാവൂദ് ഖാദർ, ഷെമീർ കല്ലുങ്കൽ എന്നിവർ പ്രതിഷേധ ചങ്ങലക്ക് നേതൃത്വം നൽകി.