thevannur
എസ്.സി.എം.എസിൽ സംഘടിപ്പിക്കുന്ന ഡോ.പ്രദീപ് തേവന്നൂർ അന്തർദ്ദേശീയ സയൻസ് ഇന്നോവേഷൻ മത്സരത്തിൽ പങ്കെടുക്കുവാൻ എത്തിയ തായ്‌വാൻ, ബംഗ്ലാദേശ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ.

കൊച്ചി: തായ്‌വാനിലെ ഹങ്കുവാങ് യൂണിവേഴ്സിറ്റി, യു.എ.ഇ യിലെ ലീഡേഴ്‌സ് പ്രൈവറ്റ് സ്‌കൂൾ, ബംഗ്ളാദേശ് ഡാഫോഡിൽ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി എന്നീ ക്യാംപസുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മാറ്റുരക്കുന്ന ശാസ്ത്ര പ്രദർശനം ഇന്ന് നടക്കും. ഒപ്പം ഇന്ത്യൻ വിദ്യാർത്ഥികളുമായി സംവാദവുമുണ്ടാകും.

എസ്.സി.എം.എസ് ഗ്രൂപ്പ് മുൻ വൈസ് ചെയർമാൻ ഡോ. പ്രദീപ്‌ പി. തേവന്നൂരിന്റെ സ്മരണാർത്ഥമുള്ള അന്തർദേശീയ ശാസ്ത്രപ്രതിഭാ മത്സരത്തിൽ പങ്കെടുക്കുവാനാണ് ഇവർ എത്തിയത്.
ശനിയാഴ്ച എക്സിബിഷനിൽ വിദേശ വിദ്യാർത്ഥികൾ സ്വന്തം ക്യാംപസ് അനുഭവങ്ങൾ പങ്കുവെക്കും.
കോളേജ് തലത്തിൽ ഒരു ലക്ഷം രൂപയും സ്കൂൾ തലത്തിൽ അൻപതിനായിരം രൂപയും റണ്ണർ അപ് ടീമുകൾക്ക് യഥാക്രമം 50000, 25000 രൂപ വീതവും ആണ് സമ്മാനം. മികച്ച വനിതാ സംരംഭകക്കുള്ള പുരസ്കാരവും ഏർപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോൺ ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ക്രിസ്റ്റോ ജോർജ്, ഡോ. പ്രദീപ് പി.തേവന്നൂർ ഇന്നോവേഷൻസ് അവാർഡ് സമ്മേളനം ഞായറാഴ്ച ഉത്ഘാടനം ചെയ്യും. എയർടെൽ ചീഫ് പ്രോഡക്റ്റ് ആൻഡ് എക്സ്പീരിയൻസ് ഓഫീസർ ആദർശ് എസ്. നായർ വിശിഷ്ടാതിഥിയാകും.