കിഴക്കമ്പലം: മൊബൈൽ മോഷണം പതിവാക്കിയആറ് യുവാക്കളെ അമ്പലമേട് പൊലീസ് അറസ്റ്റ് ചെയ്തു. അമൃതകുടീരം കോളനിയിൽ താമസിക്കുന്ന ഷാരോൺ, അഖിൽ ഗണേശൻ, അൻവർ യൂസഫ്, ശരത്ത്, അഖിൽ, വിജീഷ്, എന്നിവരാണ് അറസ്റ്റിലായത്. ചോറ്റാനിക്കര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വൈദ്യുതി മുടങ്ങിയപ്പോൾ അറ്റകുറ്റപ്പണിക്ക് വന്ന ലൈൻമാന്റെ വാഹനത്തിൽ നിന്നു മൊബൈൽ മോഷ്ടിച്ച പരാതിയിലാണ് അറസ്റ്റ്. ലഹരി പദാർത്ഥങ്ങൾ വാങ്ങുന്നതിനാണ് മോഷണംനടത്തുന്നത് . സമാന സ്വഭാവമുള്ള ഒട്ടേറെ മോഷണക്കേസുകളിലും പ്രതികൾക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ ഏലിയാസ്, സിവിൽ പൊലീസ് ഓഫീസർമാരായ മാത്യൂസ്, സന്തോഷ്, ബിനോയ്, ശ്രീജിത്ത്, മുരളി, സുമേഷ്, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.