ആലുവ: സംസ്‌കാര സാഹിതി ശിശുദിനാചരണ സാംസ്‌കാരിക സമ്മേളനം കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. വൈക്കം ഷിബു, ആർ. ഗോപാലകൃഷ്ണൻ, എച്ച്. വിൽഫ്രഡ്, ഡോ.എം.സി. ദിലീപ് കുമാർ, വത്സല പ്രസന്നകുമാർ, പി.എസ്. നജീബ്, ബിജു എരൂർ, ഇ.വി. നാരായണൻ എന്നിവർ സംസാരിച്ചു. ചിത്രരചനാ മത്സര ജേതാവ് റോണിയ ഗ്രേസിന് കെ.പി ധനപാലൻ സർട്ടിഫിക്കറ്റും ട്രോഫിയും സമ്മാനിച്ചു.