മൂവാറ്റുപുഴ: ബി.എസ്.എൻ.എൽ മേഖലയിലെ സ്വകാര്യ വത്ക്കരണത്തിനെതിരെ ബി.എസ്.എൻ.എൽ എപ്ലോയ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘാടക സമതി രൂപികരിച്ചു. മൂവാറ്റുപുഴ എസ്തോസ് ഭവനിൽ ചേർന്ന സംഘാടക സമതി രൂപികരണ യോഗം സി.ഐ.ടി.യു ജില്ലാ ട്രഷറർ പി.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. കെ.എൻ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സംസ്ഥാന അസിസ്റ്റന്റ് കെ. മോഹനൻ വിഷയാവതരണം നടത്തി. സി ഐ ടിയു ഏരിയ സെക്രട്ടറി സി.കെ. സോമൻ, കെ.ആർ. ഉണ്ണികൃഷ്ണൻ, എൻ.വി. പീറ്റർ എന്നിവർ സംസാരിച്ചു. സംഘാടക സമതി ഭാരവാഹികളായി സി.കെ. സോമൻ (ചെയർമാൻ), കെ.എം.മുനീർ, പി.എം.ഇബ്രാഹിം ( വെെസ് ചെയർമാൻമാർ), ടി.എൻ.സജീവ് ( കൺവീനർ), വി.പൗലോസ്, കെ.ആർ. ഉണ്ണികൃഷ്ണൻ ( ജോയിന്റ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു. 22 ന് മൂവാറ്റുപുഴ , പിറവം മേഖലകളിൽ വാഹന പ്രചരണ ജാഥയും തുടർന്ന് വെെകിട്ട് 5ന് പിറവം ടൗണിൽ സംരക്ഷണ സദസും നടത്തുവാൻ തീരുമാനിച്ചു.