പെരുമ്പാവൂർ: തോട്ടുവ മംഗലഭാരതി ആശ്രമത്തിൽ നാളെ (ഞായർ) പഠനക്ലാസ് നടക്കും. രാവിലെ 9.30 ന് ഹോമം, ഉപനിഷദ് പാരായണം എന്നിവയ്ക്കുശേഷം നാരായണ ഗുരുകുലം അദ്ധ്യക്ഷൻ ഗുരു മുനിനാരായണ പ്രസാദ് പ്രവചനം നടത്തും. 11ന് ആരോഗ്യസംരക്ഷണത്തിനും സ്വഭാവരൂപീകരണത്തിനും ഗുരുദേവ കൃതികളുടെ പങ്ക് എന്ന വിഷയത്തിൽ ഡോ. വിജയ് പഠനക്ലാസ് നയിക്കും.