പറവൂർ: ഇരുപത്തേഴാമത് കോട്ടപ്പുറം ജലോത്സവം കൊടുങ്ങല്ലൂർ - കോട്ടപ്പുറം കായലിൽ നാളെ (ഞായർ) ഉച്ചയ്ക്ക് രണ്ടിന് നടക്കും. ഗവ.ചീഫ് വിപ്പ് കെ.രാജൻ ഉദ്ഘാടനം ചെയ്യും. എം.പി മാരായ ടി.എൻ. പ്രതാപൻ, ബെന്നി ബഹന്നാൻ, എം.എൽ.എമാരായ വി.ആർ. സുനിൽകുമാർ, ഇ.ടി. ടൈസൺ, എസ്. ശർമ്മ, വി.ഡി. സതീശൻ, കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ, മുസിരിസ് മാനേജിംഗ് ഡയറക്ടർ നൗഷാദ് തുടങ്ങിയവർ സംസാരിക്കും.
ഓടിവള്ളങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗത്തിൽപ്പെട്ട നാൽപത്തഞ്ചോളം വള്ളങ്ങൾ മത്സരത്തിനുള്ളത്. കോട്ടപ്പുറം ബോട്ട് ക്ളബാണ് ജലോത്സവം സംഘടിപ്പിക്കുന്നത്. ജലസാഹസിക മേള, അന്താരാഷ്ട്ര പരീശീലനം ലഭിച്ചവരുടെ വാട്ടർ സ്ക്കൂട്ടർ, ബനാന റൈഡ്, സ്പീഡ് ബോട്ട് റേസ് എന്നിവ ജലോത്സവത്തിന്റെ ഭാഗമായുണ്ട്.