ആലുവ: കുടുംബശ്രീ മിഷൻ നടപ്പാക്കുന്ന സ്‌നേഹിത കോളിംഗ്ബെൽ വാരാചരണത്തിന്റെ നിയോജക മണ്ഡലം തല ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് കീഴ്മാട് ചാലയ്ക്കൽ അംഗൻവാടിയിൽ അൻവർ സാദത്ത് എം എൽ എ നിർവഹിക്കും. കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ രമേശ് അദ്ധ്യക്ഷത വഹിക്കും. സമൂഹത്തിൽ ഒറ്റയ്ക്കാവുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. പ്രായമാകുന്നതോടെ ഇത്തരക്കാർ കൂടുതൽ ഒറ്റപ്പെടുന്നു. വാർദ്ധക്യ അവശതകൾക്കിടയിൽ ഭക്ഷണം പാകം ചെയ്ത് കഴിക്കാനോ മരുന്ന് വാങ്ങാനോ കഴിയാത്ത ഇവർക്ക് തുണയും പരിചരണവും നൽകുകയാണ് ലക്ഷ്യം. ജില്ലയിൽ കുടുംബശ്രീ സർവേയിൽ 1054 പേരെയാണ് കണ്ടെത്തിയത്. കീഴ്മാട് പഞ്ചായത്തിൽ 14 അംഗങ്ങളാണുള്ളത്.