നെടുമ്പാശേരി: നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഗ്രാമീണ മേഖലയിൽ മദ്യശാല ആരംഭിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. മേയ്ക്കാട് മധുരപ്പുറത്ത് പത്ത് വർഷത്തോളം ഭജനാലയമായി പ്രവർത്തിച്ചിരുന്ന കെട്ടിടം പിന്നീട് ലോഡ്ജ് ആക്കുകയും ഇപ്പോൾ മദ്യശാല ആരംഭിക്കാനും നീക്കം നടത്തുകയാണെന്നാണ് പരാതി. വിവരം പുറത്തുവന്നതോടെ നാട്ടുകാർ വൻ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. ചാപ്പലും ക്ഷേത്രവും ഇതിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നുണ്ട്. മദ്യശാല അനുവദിക്കാനുള്ള നീക്കത്തിനെതിരെ നാളെ വൈകിട്ട് 4.30ന് മധുരപ്പുറം കവലയിൽ പ്രതിഷേധയോഗം ചേരും.