കോലഞ്ചേരി: ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ മോറക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ(487) ഓവറോൾ ചാമ്പ്യൻമാരായി. കടയിരുപ്പ് ഗവ. ഹയർസെക്കൻഡറി(441), വടവുകോട് ആർ.എം എച്ച്.എസ്.എസ്(340) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പൂതൃക്ക ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ മുഖ്യവേദിയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ സി. കെ അയ്യപ്പൻകുട്ടി സമ്മാനങ്ങൾ വിതരണം ചെയ്തു.

●എൽ.പി വിഭാഗം:

ഒന്നാംസ്ഥാനം -ഞാറല്ലൂർ ബേത്‌ലഹേം- 63 പോയിന്റ്

രണ്ടാംസ്ഥാനം -പഴങ്ങനാട് സെന്റ് അഗസ്​റ്റിയൻ-59, മാമല എസ്എൻ, നെല്ലാട് സെന്റ് തോമസ്

യു.പി വിഭാഗം:

ഒന്നാം സ്ഥാനം -ഞാറല്ലൂർ(76)

രണ്ടാംസ്ഥാനം -വടവുകോട് ഗവ. യു.പി(74), കടയിരുപ്പ് ഹയർ സെക്കൻഡറി

ഹൈസ്‌കൂൾ വിഭാഗം:

ഒന്നാംസ്ഥാനം -കടയിരുപ്പ്-229

രണ്ടാംസ്ഥാനം -മോറക്കാല-225

ഹയർ സെക്കൻഡറി വിഭാഗം:

ഒന്നാംസ്ഥാനം -കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ്-267

രണ്ടാംസ്ഥാനം -മോറക്കാല-262

അറബി സാഹിത്യോത്സവം എൽ.പി വിഭാഗം:

ഒന്നാംസ്ഥാനം -ഞാറല്ലൂർ-45, പട്ടിമ​റ്റം ജമാഅത്ത്-45

രണ്ടാംസ്ഥാനം -കുമ്മനോട് ഗവ. യുപി-43, മോറക്കാല, പെരിങ്ങാല ഐസി​റ്റി

യുപി വിഭാഗം:

ഒന്നാംസ്ഥാനം -പെരിങ്ങാല ഐ.സി​.ടി-65

രണ്ടാംസ്ഥാനം -കുമ്മനോട്-61, വടവുകോട്