പറവൂർ : കുട്ടികൾ നേരിടുന്ന വിഷയങ്ങൾ സംബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ചൈൽഡ് ലൈൻ, വിദ്യാഭ്യാസ വകുപ്പ്, ലീഗൽ സർവീസ് അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാമ്പയിൻ നടത്തി. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി എം. അഹമ്മദ് കോയ, അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് സെക്കൻഡ് ജഡ്ജി മുരളി ഗോപാല പണ്ഡല, പ്രിൻസിപ്പൽ ജ‌ഡ്ജി വി.ജി. വർഗീസ്, അഡീഷണൽ സബ് ജഡ്ജി ടി. സഞ്ചു, മുൻസിഫ് റെജുല, ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് മഞ്ജിത്ത്, ലീഗൽ സർവീസ് അതോറിറ്റി പ്രവർത്തകർ, ജില്ലാ വികസന യൂണിറ്റ് പ്രവർത്തകർ, ചൈൽഡ് ലൈൻ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് കാമ്പെയിനിൽ പങ്കെടുത്തത്.