നെടുമ്പാശേരി: വിദ്യാർത്ഥികൾക്ക് സുരക്ഷയുടെ ആദ്യപാഠങ്ങൾ പകർന്ന് നൽകുന്ന സഞ്ചരിക്കുന്ന സുരക്ഷ ബോധവത്കരണ പരിശീലന വാഹനം (സുരക്ഷാരഥം) ചെങ്ങമനാട് ഗവ:ഹയർസെക്കൻഡറി സ്‌കൂളിലത്തെി. കൊച്ചിൻ ഷിപ്പ് യായാർഡിന്റെ സഹകരണത്തോടെ 'ഫാക്ടറീസ് ആൻഡ് ബൊയിലേഴ്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് സുരക്ഷാരഥം പ്രയാണം.
ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ബസിൽ ഒരേ സമയം മുപ്പതോളം കുട്ടികൾക്ക് ക്ലാസ് കേൾക്കാനും സ്‌ക്രീനിൽ തെളിയുന്ന വിവിധങ്ങളായ ദുരന്തമുഖങ്ങൾ വീക്ഷിക്കാനും സാധിക്കും. പരിഹാര മാർഗങ്ങളും മുൻകരുതലുകളും പകർന്ന് നൽകുന്നതോടൊപ്പം കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
ബി. സിയാദ് മുഖ്യപരിശീലനം നൽകി. ഫസ്റ്റ് എയ്ഡ് സംബന്ധിച്ച് ഡോ. സിബി പുലയത്ത് ക്ലാസെടുത്തു. പ്രിൻസിപ്പൽ ഡി. ബിന്ദു, ഹെഡ്മാസ്റ്റർ വി. രമേശ്കുമാർ എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.