shap

കൊച്ചി : കള്ളുഷാപ്പുകളുടെ പ്രവർത്തനം പൊതുജനങ്ങളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്താതിരിക്കാനുള്ള കരട് സർക്കുലർ തയ്യാറാക്കി സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. ഗാർഹിക മേഖലയിലേക്ക് കള്ളുഷാപ്പ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ പട്ടാമ്പി വള്ളൂർ സ്വദേശിനി പി. വിലാസിനി നൽകിയ ഹർജിയിലാണ് എക്സൈസ് കമ്മിഷണർ അനന്തകൃഷ്‌ണൻ കരട് സർക്കുലർ ഹാജരാക്കിയത്. ഹർജി നവംബർ 25 നു പരിഗണിക്കാൻ മാറ്റി.

നിർദ്ദേശങ്ങൾ

 അടച്ചുറപ്പുള്ള കെട്ടിടം

 വൃത്തിയുള്ള അന്തരീക്ഷം

 ഉൾഭാഗം പുറത്തു കാണാത്തവിധം മറയ്ക്കണം

 കള്ള് വൃത്തിയുള്ള സ്ഥലത്ത് സൂക്ഷിക്കണം

 വൃത്തിയുള്ള പാത്രങ്ങൾ ഉപയോഗിക്കണം

 പരിസരം വൃത്തിയായിരിക്കണം

 മാലിന്യ സംസ്കരണത്തിന് സംവിധാനം

 ജലലഭ്യത ഉറപ്പാക്കണം

 വൃത്തിയുള്ള ശൗചാലയം

 ഭക്ഷ്യ സുരക്ഷാ ലൈസൻസ് വേണം

 മേശ, കസേര തുടങ്ങിയവ സജ്ജീകരിക്കണം

 പരിശോധനയ്ക്കുള്ള നിർദ്ദേശങ്ങൾ

 മേൽപറഞ്ഞ സൗകര്യങ്ങൾ ഉറപ്പാക്കണം

 പരിശോധനാക്കുറിപ്പിൽ ഇതു രേഖപ്പെടുത്തണം

 വൃത്തിഹീനമായ സാഹചര്യമോ അസൗകര്യമോ കണ്ടാൽ നടപടി