പറവൂർ: ബി.എസ്.എൻ.എല്ലിനെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പറവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ച് നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. രശ്മി തോമസ് ഉദ്ഘാടനം ചെയ്തു. വി.എസ്. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. സനീഷ്, വി.യു. ശ്രീജിത്ത്, എം. രാഹുൽ, സജേഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.