ഫോർട്ടുകൊച്ചി: അന്തരിച്ച ഗായകൻ കൊച്ചിൻ ആസാദിനെ മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്രയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. കൊച്ചി മുസിരസ് ബിനാലെ കോ ഓർഡിനേറ്റർ ബോണി തോമസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗം ടി.കെ. അഷറഫ്, സിനിമാതാരം കലാഭവൻ ഹനീഫ്, ശരൺ, കെ.എം. റിയാദ്, പി.ഇ. ഹമീദ്, ഷെറീഫ്‌, മണികൃഷ്ണൻ കുട്ടി, എം.എം.സലിം, റാണി ശരൺ തുടങ്ങിയവർ സംബന്ധിച്ചു.