കൊച്ചി: എറണാകുളം അയ്യപ്പൻകോവിലെ മണ്ഡലം ചിറപ്പ് നാളെ (ഞായർ)​ ആരംഭിക്കും.രാവിലെ 5 ന് നിർമ്മാല്യം, 5.30 ന് പഞ്ചവിശംതി കളഭാഭിഷേകം, വൈകിട്ട് 5.30 ന് പുഷ്പാഭിഷേകം, രാത്രി 8 ന് പ്രസാദവിതരണം. ഡിസംബർ 27 ന് ചിറപ്പിന് സമാപനമാകും. എല്ലാ ദിവസവും ചിറപ്പുപൂജ വഴിപാടായി നടത്തുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.