കൊച്ചി: കേരള മീഡിയ അക്കാദമിയിൽ ഇന്ന് ദേശീയ പത്രദിനം ആചരിക്കുന്നു. ഇതോടനുബന്ധിച്ച് രാവിലെ 10.30 ന് നടക്കുന്ന യോഗത്തിൽ മാദ്ധ്യമ നിരൂപകനും മുൻ എം.പിയുമായ ഡോ. സെബാസ്റ്റ്യൻ പോൾ മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറി ചന്ദ്രഹാസൻ വടുതല അദ്ധ്യക്ഷനാകും. ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ ലക്ചറർ കെ. ഹേമലത സ്വാഗതം പറയും. എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി പി. ശശികാന്ത്, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്കേഷൻ ഡയറക്ടർ ഡോ. എം. ശങ്കർ, ഫോട്ടോ ജേണലിസം കോഴ്‌സ് കോ ഓഡിനേറ്റർ ലീൻ തോബിയാസ്, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ് ലക്ചറർ വിനീത വി.ജെ. എന്നിവർ സംസാരിക്കും. വിപിൻദാസ് നന്ദി പറയും.