കൊച്ചി: രാജ്യത്തെ 20 കോടി വരുന്ന വിശ്വകർമ്മജരെ സംരക്ഷിക്കുന്നതിന് ആർട്ടിസാൻസ് മന്ത്രാലയം സ്ഥാപിക്കണമെന്നും നിയമനങ്ങളിൽ പത്തുശതമാനം സംവരണം അനുവദിക്കണമെന്നും നാഷണൽ വിശ്വകർമ്മ ഫെഡറേഷൻ രണ്ടാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. അഞ്ചുമന ക്ഷേത്രാങ്കണത്തിൽ നടന്ന സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്‌ഘാടനം ചെയ്തു. ഇനേഷ്.വി. ആചാരി രൂപകല്പന ചെയ്ത പ്രത്യേക വേദിയിലാണ് ചടങ്ങ് നടന്നത്. വിശ്വകർമ്മ നേതാക്കളായ ടി.ഡി. പ്രദീപ്കുമാർ, ഇ.എസ്. ബിജു, കെ.കെ. ഹരി, ടി.എൻ. ഗോപി തുടങ്ങിയവരെ ടി.ജെ. വിനോദ് എം.എൽ.എ ആദരിച്ചു. പീതാംബരൻ നീലീശ്വരം രചിച്ച വിശ്വകർമ്മദർശനം ചരിത്രവഴികൾ എന്ന കൃതി ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണൻ പ്രകാശിപ്പിച്ചു. ഭാരവാഹികളായി ടി.പി. സജീവൻ (പ്രസിഡന്റ്), പി.യു. ഗിരീഷ് (വർക്കിംഗ് പ്രസിഡന്റ്), കെ.ടി. ഗംഗാധരൻ, പീതാംബരൻ നീലിശ്വരം (വൈസ് പ്രസിഡന്റുമാർ), സജിത മിഥുൻ (സെക്രട്ടറി), സോമൻ കെ.കെ, സി.പി. കൃഷ്ണദാസ് (ജോ.സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു