പള്ളുരുത്തി: ഭവാനീശ്വര ക്ഷേത്രത്തിൽ മണ്ഡലകാല മഹോത്സവം ഇന്ന് തുടങ്ങും. ഡിസംബർ 27ന് സമാപിക്കും. 41 ദിവസവും സംഗീതക്കച്ചേരി വിദ്യാർത്ഥികളുടെ നൃത്തനൃത്ത്യങ്ങൾ, അയ്യപ്പ ഭക്തിഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യ എന്നിവ നടക്കും. ക്ഷേത്രം തന്ത്രി എൻ.വി. സുധാകരൻ, മേൽശാന്തി പി.കെ. മധു എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം നൽകും. പരിപാടികൾക്ക് ദേവസ്വം പ്രസിഡന്റ് എ.കെ. സന്തോഷ്, സ്കൂൾ മാനേജർ സി.പി. കിഷോർ, ദേവസ്വം മാനേജർ കെ.ആർ. മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകും.
പള്ളുരുത്തി കോതകുളങ്ങര ശാസ്താക്ഷേത്രം, തോപ്പുംപടി രാമേശ്വരം ക്ഷേത്രം, കുമ്പളങ്ങി ഇല്ലിക്കൽ ക്ഷേത്രം, പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രം, കുമ്പളങ്ങി കണ്ടത്തിപ്പറമ്പ് ക്ഷേത്രം, പള്ളുരുത്തി പുല്ലാർദേശം ശങ്കരനാരായണ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലും മണ്ഡലകാല മഹോത്സവത്തിന് ഇന്ന് തുടക്കം കുറിക്കും.