കൊച്ചി :ദീപക്കാഴ്ചയുടെ വർണപ്പൊലിമയൊരുക്കി കുവൈറ്റിൽ മലയാളികൾ ഒത്തുചേർന്ന് നടത്തിയ ജ്യോതിസംഗമം അവിസ്മരണീയമായി.എൻ.ആർ.എെസ് ഓഫ് കുവെെറ്റ്സ് ഫഹാഹീൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സംഗമം ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എം. വേലായുധൻ ഭദ്ര ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മംഗഫ് സംഗീത ഹാളിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ എൻ.ആർ.ഐ സെൽ സംസ്ഥാന കമ്മിറ്റി അംഗം രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു.
കീർത്തി സുമേഷും ശ്രീലക്ഷ്മിയും അവതാരകരായി എത്തി.കുട്ടികളുടെ കലാപരിപാടികളും കുവൈറ്റിലെ മികച്ച ഗായകരുടെ സംഗീതാർച്ചനയും ഒത്തുചേർന്നപ്പോൾ പരിപാടിമിഴിവുറ്റതായി. റിട്ടയേർഡ് പാെലീസ് മേധാവി അബു നാസർ അജ്മി ചടങ്ങിൽ മുഖ്യാതിഥിയായി.ചടങ്ങിൽ നമോ ശ്രീനിവാസൻ, കൃഷ്ണ കുമാർ, സന്ദീപ്, ഗണേഷ്, രഞ്ജിത്ത്, സജയൻ, വിശ്വനാഥൻ, ലിനു, ശ്രീവിദ്യ പ്രമോദ്, മഞ്ജു മിത്ര എന്നിവർ പങ്കെടുത്തു. . കിഷോർ സ്വാഗതവും പാരിജാക്ഷൻ നന്ദിയും രേഖപ്പെടുത്തി.
ചിത്ര അജയൻ,ജയകൃഷ്ണ ക്കുറുപ്പ്, ജിനേഷ്, രമേഷ് പിള്ള എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.