വാഴക്കുളം: സംസ്ഥാന സി.ബി.എസ്.ഇ കലോത്സവം രണ്ടാം ദിനം പിന്നിട്ടപ്പോൾ 754 പോയിന്റുമായി തൃശൂർ സഹോദയ മുന്നേറ്റം തുടരുന്നു. 663 പോയിന്റുമായി മലബാർ സഹോദയയാണ് തൊട്ടുപിന്നിൽ. 640 പോയിന്റുമായി സെൻട്രൽ കേരള സഹോദയ മൂന്നാം സ്‌ഥാനത്തുണ്ട്. കാറ്റഗറി ഒന്നിൽ 94 പോയിന്റുമായി തൃശൂർ സഹോദയ ഒന്നാം സ്ഥാനത്താണ്. കാറ്റഗറി രണ്ടിൽ 110 പോയിന്റുമായി സെൻട്രൽ കേരള സഹോദയ മുന്നിൽ. 217 പോയിന്റുമായി കാറ്റഗറി മൂന്നിൽ മലബാർ സഹോദയയും കാറ്റഗറി നാലിൽ 265 പോയിന്റുമായി തൃശൂർ സഹോദയയും മുന്നേറുന്നു.
197 പോയിന്റുമായി മലബാർ സഹോദയയയിലെ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്‌കൂളാണ് മുന്നിൽ. 174 പോയിന്റുമായി തൃശൂർ സഹോദയയിലെ ദേവമാതാ സി.എം.ഐ പബ്ലിക് സ്‌കൂൾ രണ്ടാം സ്‌ഥാനത്തും 162 പോയിന്റുമായി കാസർഗോഡ് സഹോദയയിലെ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ പബ്ലിക് സ്‌കൂൾ മൂന്നാം സ്‌ഥാനത്തും മുന്നേറുന്നു.