കളമശ്ശേരി: ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ആർട്സ് ഫെസ്റ്റിവിലിനിടയിലുണ്ടായ ഉണ്ടായ അടിപിടിയെതുടർന്ന് രണ്ടു മെഡിക്കൽ വിദ്യാർത്ഥികളേയും മൂന്ന് ഹൗസ് സർജൻമാരെയും പ്രിൻസിപ്പൽ സസ്പെൻഡ്ചെയ്തു. ഒന്നാം വർഷ മെഡിക്കൽ. വിദ്യാർത്ഥിയും പവർലിഫ്റ്റിംഗ് താരവുമായ അന്നക്സ് റോൺ ഫിലിപ്പിനെ ഒരു മാസത്തേക്കും മൂന്നാം വർഷ മെഡിക്കൽവിദ്യാർത്ഥി നജീവ്, ഹൗസ് സർജ്ജൻമാരായ ആദർശ് ,രഞ്ജിത് ,അശ്വജിത്ത് റാസമുറാദ് എന്നിവരെ രണ്ടു മാസത്തേക്കുമാണ് സസ്പെൻഡ് ചെയ്തത് .റാഗിംഗ് ചെറുത്തതിന് ഹൗസ് സർജൻമാർ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്ന് അനക്സ് റോൺ പരാതി നൽകിയിരുന്നു.എന്നാൽ മനപൂർവം പ്രകോപനം ഉണ്ടാക്കി അനക്സ് റോൺ തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്ന് ഹൗസ് സർജ്ജൻമാർ പരാതി.നൽകി.