ആലുവ: ഹാൻഡിലിൽ പാമ്പിനെ കണ്ട് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്. സിറ്റിനടിയിൽ നിന്നും പുറത്തെടുത്ത പാമ്പിനെ നാട്ടുകാർ തല്ലിക്കൊന്നു.
ഇന്നലെ രാത്രി പത്ത് മണിയോടെ ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ കുട്ടമശേരിയിലായിരുന്നു സംഭവം. മാറമ്പിള്ളി എം.ഇ.എസ് കോളേജിന് സമീപം താമസിക്കുന്ന മട്ട്നായിൽ സക്കറിയയുടെ ബൈക്കിലാണ് പാമ്പിനെ കണ്ടത്. ആലുവ പമ്പ് കവലയിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുമായാണ് സക്കറിയ വീട്ടിലേക്ക് മടങ്ങിയത്. . പാമ്പ് തല ഉയർത്തിയതോടെ സക്കറിയ ഭയന്ന് പോവുകയായിരുന്നു.